മഅ്ദിന്‍ വൈസനിയം: എസ് എസ് എഫ് ‘ഹൈവേ ഷോ’ ശ്രദ്ധേയമായി

Posted on: December 23, 2018 8:43 pm | Last updated: December 26, 2018 at 4:36 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമ്മേളന പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പദയാത്ര ‘ഹൈവേ ഷോ’ നടത്തി. കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, വള്ളുവമ്പ്രം എന്നി കേന്ദ്രങ്ങളില്‍നിന്ന് ഉച്ചക്ക് രണ്ടു മണിക്കാരംഭിച്ച യാത്രക്ക് എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശുക്കൂര്‍ സഖാഫി, ജനറല്‍ സെക്രട്ടറി യൂസഫ് പെരിമ്പലം, ഫിനാന്‍സ് സെക്രട്ടറി ശാക്കിര്‍ സിദ്ദീഖി നേതൃത്വം നല്‍കി. ജില്ലയിലെ 11 ഡിവിഷനില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ശരീഫ് നിസാമി മഞ്ചേരി എന്നിവര്‍ ജാഥാക്യാപ്റ്റന്‍മാര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പതാക കൈമാറി. മൂന്നു കേന്ദ്രങ്ങളില്‍ നിന്നുള്ള റാലികളും വൈകീട്ട് 5മണിക്ക് മഅ്ദിന്‍ കാമ്പസില്‍ സംഗമിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി യാത്രയെ സ്വീകരിച്ച് പ്രഭാഷണം നടത്തി. ഇബ്രാഹീം ബാഖവി മേല്‍മുറി, ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍സുക്കാറലി സഖാഫി, ശരീഫ് നിസാമി, ശമീര്‍ കുറുപ്പത്ത് തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിച്ചു