അസീസിയ്യ സെക്ടര്‍ സാഹിത്യോത്സവ്: ശിഫാമദാരിസ് യൂണിറ്റിന് സ്ഥാനം

Posted on: December 23, 2018 8:38 pm | Last updated: December 23, 2018 at 8:38 pm

റിയാദ് : ആര്‍.എസ്.സി അസീസിയ്യ സെക്ടര്‍ സാഹിത്യോത്സവില്‍ ശിഫാമദാരിസ് യൂണിറ്റ് ഒന്നാം സ്ഥാനവും ദാറുല്‍ ബയ്‌ള രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വാദി ഹനീഫ ഇസ്തി റാഹയില്‍ നടന്ന പരിപാടിയില്‍ അഞ്ച് യൂണിറ്റുകളില്‍ നിന്നായി നൂറോളം കലാപ്രതിഭകള്‍ പങ്കെടുത്തു

സിദ്ദീഖ് സഖാഫിയുടെ അധ്യക്ഷതയില്‍ ആര്‍.എസ്.സി നാഷ്ണല്‍ സെക്രട്ടറിയേറ്റ് അംഗം അലി ബുഖാരി ഉദ്ഘാടനം ചെയ്തു ഐ.സി.എഫ്. റിയാദ് ദാഈ കബീര്‍ അന്‍വരി മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. ആര്‍ എസ് സി നാഷ്ണല്‍ സമിതി അംഗം മുജീബ് തുവ്വക്കാട് , ഹംസ ചേളാരി , അബ്ദുല്‍ ഖാദര്‍ പുതുനഗരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു , റഫീഖ് അസ്ഹരി പ്രാര്‍ത്ഥന നടത്തി ,അബ്ബാസ് സുഹ്‌രി മംഗലംഡാം സ്വാഗതവും നൗശാദ് മാസ്റ്റര്‍ കൊടക്കാട് നന്ദിയും പറഞ്ഞു