പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി

Posted on: December 22, 2018 9:26 pm | Last updated: December 23, 2018 at 8:48 am

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഫേസ്ബുക്കിലൂടെ മുഹമ്മദ് മുഹ്‌സിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഗവേഷക വിദ്യാര്‍ഥിനി ഷെഫഖാണ് വധു.

മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂര്‍ത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാല്‍ പലരെയും അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബല്‍റാംപൂരില്‍ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഒപ്പം…