ലീഗില്‍ നിന്ന് പുറത്താക്കിയ നടപടി; നിലപാട് വ്യക്തമാക്കി ഷുക്കൂര്‍; ദലിത്, ന്യൂനപക്ഷ, സ്ത്രീപക്ഷ, മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയും

Posted on: December 21, 2018 9:11 pm | Last updated: December 22, 2018 at 10:32 am

കാസര്‍കോട്: മുസ്‌ലിം ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി അഡ്വ. സി ഷുക്കൂര്‍. കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ, സ്ത്രീ പക്ഷ, മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയുമെന്ന് ഷുക്കൂര്‍ വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചു, ജെന്‍ഡര്‍ ഇക്വാലിറ്റിക്കു വേണ്ടി, സെക്യുലര്‍ സ്‌പേസിനു വേണ്ടി തുടര്‍ന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തില്‍ വിളിച്ചു പറയും. കാസര്‍കോട് ജില്ലയില്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ സംസ്‌കാരവും കലയും സ്‌നേഹവും പങ്കുവെച്ചു, കൂടുതല്‍ ഇതര സമൂഹങ്ങള്‍ക്കിടയില്‍ അടുപ്പവും ചേര്‍ച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.
സാംസ്‌കാരിക പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഒരു സാംസ്‌കാരിക കൂട്ടായ്മ ആഗ്രഹിക്കുന്നു. അതിനായി ചെറിയ ശ്രമം തുടങ്ങും.
നമുക്കു ജീവവായു പോലെ പ്രധാനമാണ് സ്‌നേഹവും സൗഹൃദവും മനുഷ്യപ്പറ്റും. മനുഷ്യര്‍ക്കിടയില്‍ നന്മയുടെ അനേകം വിത്തുകള്‍ പാകുവാന്‍ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…….

മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്നെ നീക്കിയെന്നറിയിച്ചു കൊണ്ടു ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ മെയില്‍ വന്നതായി ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് വിളിച്ചു പറഞ്ഞു. (എനിക്ക് ആ വിവരം കിട്ടിയിട്ടില്ല). വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും , ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ല.
എന്നാല്‍ , പൊതു രംഗത്ത് തുടരും.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ , സ്ത്രീ പക്ഷ , മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയും . അതിനു വേണ്ടി നിലകൊള്ളും.
കേരളീയ സാഹചര്യത്തില്‍ , നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചു , ജെന്‍ഡര്‍ ഇക്വാലിറ്റിക്കു വേണ്ടി , സെക്യുലര്‍ സ്‌പേസിനു വേണ്ടി തുടര്‍ന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തില്‍ വിളിച്ചു പറയും…
കാസര്‍ഗോഡ് ജില്ലയില്‍ , മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ , പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ സംസ്‌കാരവും കലയും സ്‌നേഹവും പങ്കുവെച്ചു, കൂടുതല്‍ ഇതര സമൂഹള്‍ക്കിടയില്‍ അടുപ്പവും ചേര്‍ച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരും.

ഇങ്ങിനെ സാംസ്‌കാരിക പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഒരു സാംസ്‌കാരിക കൂട്ടായ്മ ആഗ്രഹിക്കുന്നു.
അതിനായി ചെറിയ ശ്രമം തുടങ്ങും.
നമുക്കു ജീവ വായു പോലെ പ്രധാനമാണ് സ്‌നേഹവും സൗഹൃദവും മനുഷ്യ പറ്റും. മനുഷ്യര്‍ക്കിടയില്‍ നന്മയുടെ അനേകം വിത്തുകള്‍ പാകുവാന്‍ ഇനിയും ശ്രമിക്കും.

ഒരിക്കല്‍ കൂടി , ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകുവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്റെ സ്വാതന്ത്ര്യം എനിക്കു അനുവദിച്ചു തരിക.

എല്ലാവരോടും സ്‌നേഹം.,,
നന്ദി.
സി. ഷുക്കൂര്‍
21/12/2018.