പാര്‍ട്ടിക്കുള്ളിലെ ഭിന്നത; ബിജെപി സംസ്ഥാന സമതി അംഗമടക്കം നാല് പേര്‍ സിപിഎമ്മിലേക്ക്

Posted on: December 21, 2018 3:03 pm | Last updated: December 21, 2018 at 3:03 pm

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെത്തുടര്‍ന്ന് ബിജെപി സംസ്ഥാന സമതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കം നാല് പേര്‍ സിപിഎമ്മിലേക്ക്്. കൃഷ്ണകുമാറിന് പുറമെ ഉഴമലക്കല്‍ ജയകുമാര്‍ , തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് സിപിഎമ്മില്‍ ചേരുന്നത്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇവര്‍ ബിജെപി വിടുന്നത്.

രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രന്റെ സമരപന്തലിലെത്തിയാണ് ഇവര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ഹിന്ദു വികാരം ഉണര്‍ത്താന്‍ ബിജെപി അയ്യപ്പ വിഷയം ഏറ്റെടുത്ത് സമരം നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും വിഡ്ഢിത്തവുമാണെന്ന് ക്യഷ്ണകൂമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം , 2014ല്‍ ആറ്റിങ്ങല്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജ ബിജെപി വിട്ടിട്ടില്ല.