രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം

Posted on: December 21, 2018 1:06 pm | Last updated: December 21, 2018 at 1:46 pm

കൊച്ചി: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേന പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ട് മാസം പമ്പയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘച്ചിതിനെത്തുടര്‍ന്ന് റാന്നി കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ ജാമ്യാപേക്ഷയുമായി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.