കൊള്ളപ്പലിശക്കാരന്‍ ആദിമൂലം നടരാജന്‍ അറസ്റ്റില്‍

Posted on: December 20, 2018 8:08 pm | Last updated: December 20, 2018 at 9:55 pm

കൊച്ചി: കൊള്ളപ്പലിശക്കാരന്‍ ആദിമൂലം നടരാജനെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വായ്പ നല്‍കിയ അഞ്ചു കോടിക്കു തിരിച്ചടവായി ആറു കോടി 80 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപിച്ച നടരാജനെതിരെ കൊച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പലിശ ഇടപാടുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതിയാണ് നടരാജന്‍. സംസ്ഥാനത്ത് കോടികളുടെ ഇടപാടുകള്‍ നടരാജന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഘത്തില്‍ പെട്ട മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.