നെഞ്ചുവേദന; ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍

Posted on: December 20, 2018 6:32 pm | Last updated: December 20, 2018 at 8:38 pm

കട്ടപ്പന: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇടുക്കിയില്‍ ജില്ലാ പാര്‍ട്ടി ഘടകം കട്ടപ്പനയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ തൊടുപുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.