കെ എം ഷാജിക്ക് വീണ്ടും തിരിച്ചടി; അയോഗ്യന്‍ തന്നെയെന്ന് ഹൈക്കോടതി

Posted on: December 20, 2018 12:47 pm | Last updated: December 20, 2018 at 6:27 pm

കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെ എംഎല്‍എ അയോഗ്യന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയിലാണ് വിധി. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് കെ എം ഷാജി ജയിച്ചതെന്ന് നികേഷ് കുമാര്‍ നല്‍കിയ പരാതിലാണ് നേരത്തെ, കെ എം ഷാജിയെ ഹൈക്കോടതി ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയത്. ഇതേ തുടര്‍ന്ന് കെ എം ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന കേസില്‍ ഹൈക്കോടതി വേറെ ഹര്‍ജി പരിഗണിച്ചു വിധി പറയുന്നത് അപൂര്‍വമാണ്.