കലാലയം സാഹിത്യോത്സവ്: സൂഖ് ദൗലി ജേതാക്കള്‍

Posted on: December 20, 2018 12:07 pm | Last updated: December 20, 2018 at 12:07 pm

റിയാദ് : പ്രവാസി വിദ്യാര്‍ത്ഥികളുടെ കലാ സാംസ്‌കാരിക പുരോഗതി ലക്ഷ്യമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) കലാലയം സാംസ്‌ക്കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന് തുടക്കമായി. ബദിയ സെക്ടര്‍ സാഹിത്യോത്സവില്‍ സൂഖ് ദൗലി യൂനിറ്റ് ജേതാക്കളായി. എണ്‍പത് ഇനങ്ങളിലായി അറുപത്തി അഞ്ചോളം പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ അല്‍ ജാഫല്‍ യൂനിറ്റ് രണ്ടാം സ്ഥാനം നേടി.

ഹാദിയ വിമണ്‍സ് അക്കാദമിയുടെ സജീവ പങ്കാളിത്തത്തോടെ വനിതകള്‍ക്കായി പ്രത്യേകം രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
സമാപന പൊതുസമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫിയുടെ അദ്യക്ഷതയില്‍ ആര്‍ എസ് സി നാഷണല്‍ പ്രവര്‍ത്തക സമിതി അംഗം മുജീബ് തുവ്വക്കാട് ഉദഘാടനം ചെയ്തു.

ആര്‍ എസ് സി റിയാദ് ട്രെയിനിംഗ് കണ്‍വീനര്‍ ജമാല്‍ സഖാഫി അലിഫ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. വിജയികള്‍ക്കുള്ള ട്രോഫിയും സമ്മാന ദാനവും നടന്നു . അനസ് അമാനി സ്വാഗതവും ലത്തീഫ് പൂക്കിപറമ്പ് നന്ദിയും പറഞ്ഞു.