സിസിടിവി ചതിച്ചു; എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: December 20, 2018 11:35 am | Last updated: December 20, 2018 at 4:14 pm

ആലപ്പുഴ: നൂറനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും എന്‍എസ്എസ് ഹൈസ്‌കൂളിലും കരിങ്കൊടി കെട്ടുകയും സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുടശനാട് കരയോഗത്തിലെ അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

നവംബര്‍ ഏഴിന് രാവിലെയാണ് സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സംഭവത്തില്‍ പ്രതിയായ മഹേഷ് എന്നയാള്‍ ഒളിവിലാണ്.