അതെ, യുവി ആഹ്ലാദവാനാണ്

Posted on: December 19, 2018 7:53 pm | Last updated: December 19, 2018 at 7:57 pm

മുംബൈ: ഐ പി എല്‍ 2019 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്നതില്‍ ആഹ്ലാദം പങ്കുവെച്ച് സൂപ്പര്‍ താരം യുവരാജ് സിംഗ്. തനിക്ക് അവസരം നല്‍കിയ മുംബൈ ടീമിന് താരം നന്ദിയറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു യുവരാജിന്റെ പ്രതികരണം. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് അടുത്തുതന്നെ കാണമെന്നും യുവി പറഞ്ഞു.

ഇന്നലെ നടന്ന ഐപിഎല്‍ താര ലേലത്തില്‍ യുവരാജിനെ ടീമിലെടുക്കാന്‍ ടീമുകള്‍ തയ്യാറായിരുന്നില്ല. ഇത് ആരാധകരെ നിരാശരാക്കിയിരുന്നു. പിന്നീട്, രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപ നല്‍കിയാണ് യുവരാജിനെ മുംബൈ ടീമിലെടുത്തത്. വെടിക്കെട്ട് ബാറ്റിംഗിലൂടെ കളിയാരാധകരുടെ മനം കവര്‍ന്ന യുവി കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് കളിച്ചത്. എന്നാല്‍, എട്ട് മത്സരങ്ങളില്‍ നിന്ന് 65 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 128 ഐപിഎല്‍ മാച്ചുകളില്‍ നിന്ന് യുവരാജ് 2652 റണ്‍സ് നേടിയിട്ടുണ്ട്.

ലേലത്തില്‍ ഇടംകൈയ്യന്‍ പേസര്‍ ജയദേവ് ഉനാദ്കാതും അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത വരുണ്‍ ചക്രവര്‍ത്തിയും മൂല്യമേറിയ താരങ്ങളായി. 8.4 കോടി രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇംഗ്ലണ്ടിന്റെ സാം കുറാനാണ് മൂല്യമേറിയ വിദേശ താരം. 7.2 കോടിയാണ് കുറാന് ലഭിച്ചത്.
ജയദേവിനെ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. വരുണ്‍ ചക്രവര്‍ത്തിയും സാം കുറാനും കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍.

വിവിധ ടീമുകള്‍, താരങ്ങള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : മൊഹിത് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്.
ഡല്‍ഹി : കോളിന്‍ ഇന്‍ഗ്രാം, അക്‌സര്‍ പട്ടേല്‍, ഹനുമ വിഹാരി, ഷെര്‍ഫാന്‍ റുതര്‍ഫോഡ്, ഇഷാന്ത് ശര്‍മ, കീമോ പോള്‍, ജലജ് സക്‌സേന, അങ്കുഷ് ബെയിന്‍സ്, നഥു സിംഗ്, ബന്ദാരു അയ്യപ്പ.
പഞ്ചാബ് : വരുണ്‍ ചക്രവര്‍ത്തി, സാം കുറാന്‍, മുഹമ്മദ് ഷമി, പ്രസിംറന്‍ സിംഗ്, നികോളാസ് പൂറാന്‍, മോയിസസ് ഹെന്റിക്വസ്, ഹര്‍ദുസ് വിലോയിന്‍, ദര്‍ശന്‍ നല്‍കന്‍ഡെ, സര്‍ഫറാസ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, അഗ്നിവേശ് അയാചി, ഹര്‍പ്രീത് ബ്രാര്‍, മുരുഗന്‍ അശ്വിന്‍.
കൊല്‍ക്കത്ത: കാര്‍ലോസ് ബ്രാതൈ്വറ്റ്, ലോക്കി ഫെര്‍ഗുസന്‍, ജോ ഡെന്‍ലി, ഹാരി ഗുര്‍നി, നിഖില്‍ നായിക്, ശ്രീകാന്ത് മുന്‍ഡെ, പൃഥി രാജ് യാറ, അന്റിച് നോര്‍യെ.
മുംബൈ: ബരീന്ദര്‍ സിംഗ് സ്രാന്‍, ലസിത് മലിംഗ, യുവരാജ് സിംഗ്, അന്‍മോല്‍ പ്രീത് സിംഗ്, പങ്കജ് ജസ്വാല്‍, രാസിക് ദര്‍.
രാജസ്ഥാന്‍ റോയല്‍സ് : ജയദേവ് ഉനാദ്കാത്, വരുണ്‍ അറോണ്‍, ഓഷാനെ തോമസ്, അഷ്ടന്‍ ടര്‍ണര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ശശാങ്ക് സിംഗ്, റിയാന്‍ പരാഗ്, മനന്‍ വോറ, ശുഭം രഞ്ജാനെ.