രാഹുല്‍ ഗാന്ധി യുഎഇയിലേക്ക്; സന്ദര്‍ശനം ജനുവരിയില്‍

Posted on: December 19, 2018 10:44 am | Last updated: December 19, 2018 at 4:50 pm

ദുബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനുവരി 11, 12 തീയതികളില്‍ യു എ ഇ സന്ദര്‍ശിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി ഇന്ത്യക്കാരുമായി നേരിട്ട് സംവദിക്കാനാണ് രാഹുല്‍ എത്തുന്നത്.
സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് ഈ മാസം 21 മുതല്‍ 26 വരെ യു എ ഇ സന്ദര്‍ശിക്കും. കോണ്‍ഗ്രസിന്റെ വിവിധ പോഷകസംഘടനാ നേതാക്കളെയും പ്രമുഖ പ്രവാസി ഇന്ത്യക്കാരെയും വ്യവസായ പ്രമുഖരെയും നേരില്‍ കണ്ട് രാഹുലിന്റെ സന്ദര്‍ശനത്തിന്റെ സന്ദേശം എത്തിക്കുകയും ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ് ലക്ഷ്യം.