ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്കു മാറ്റി

Posted on: December 19, 2018 3:34 pm | Last updated: December 19, 2018 at 4:16 pm

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടു കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി ശനിയാഴ്ചത്തേക്കു മാറ്റി.

മിഷേലിനെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടിരുന്നുവെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിട്ടില്ലെന്നാണ് വിവരം. മിഷേലിനെ ചോദ്യം ചെയ്യുന്നതിനായി ഇനി സി ബി ഐ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതി മുമ്പാകെ അഭ്യര്‍ഥിച്ചു.