ബുലന്ദ്ശഹര്‍ കലാപത്തിനിടയാക്കിയ ഗോഹത്യാ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

Posted on: December 19, 2018 10:53 am | Last updated: December 19, 2018 at 12:07 pm

ബുലന്ദ്ശഹര്‍: യുപിയിലെ ബുലന്ദ്ശഹറില്‍ പോലീസ് ഇന്‍സ്‌പെക്ടറുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടാനിടയാക്കിയ ഗോഹത്യ കേസില്‍ മൂന്ന് പേര്‍ പിടിയിലായി. നദീം, റയീസ്, കാല എന്നിവരാണ് കലാപത്തിന് കാരണമായ ഗോഹത്യ കേസില്‍ അറസ്റ്റിലായത്. പ്രതികള്‍ പശുക്കളെ വയലിലെത്തിച്ച് വെടിവെച്ച് കൊന്ന ശേഷ മാസം പങ്കിട്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു. ഇവരില്‍നിന്നും തോക്കും കത്തികളും കണ്ടെടുത്തു.

ഗോഹത്യയുടെ പേരില്‍ അക്രമത്തിന് പ്രേരിപ്പിച്ച മൂന്ന് പേരെ കഴിഞ്ഞ ദിവസം സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയിരുന്നു. കലാപ കേസില്‍ ഇതുവരെ 19 പേര്‍ പിടിയിലായിട്ടുണ്ട്. അതേ സമയം ഇന്‍സ്‌പെക്ടര്‍ സുബാധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ പ്രധാന പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.