മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു

Posted on: December 18, 2018 6:35 pm | Last updated: December 19, 2018 at 10:39 am

തിരുവനന്തപുരം: മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറിക്കി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന ബ്രാന്‍ഡുകള്‍ കണ്ടെത്തിയത്. ഈ ഉത്പന്നങ്ങള്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ ഈ വര്‍ഷം നിരോധിക്കുന്ന വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ എണ്ണം 170 ആയി. ഇതിനു മുമ്പ് മെയ് 31ന് 45 ഉം ജൂണ്‍ 30ന് 51 ഉം ബ്രാന്‍ഡുകള്‍ നിരോധിച്ചിരുന്നു.