Connect with us

Techno

'വേര്‍ ഈസ് മൈ ട്രെയിന്‍' ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു

Published

|

Last Updated

ബെംഗളൂരു: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ സുപരിചിതമായ വേര്‍ ഈസ് മൈ ട്രെയിന്‍” ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു. ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണിത്. ആപ്പിന്റെ നിര്‍മാതാക്കളായ ബെംഗളൂരുവിലെ സിഗ്മോയ്ഡ് ലാബ്സിനെ ഏകദേശം 250 കോടി രൂപയ്ക്കാണ് ഗൂഗിള്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രെയിനുകളുടെ തത്സമയ ലൊക്കേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്മെന്റ് എന്നിവ പരിശോധിക്കാനാന്‍ ഈ ആപ്പ് സഹായിക്കും. ജിപിഎസും ഇന്റര്‍നെറ്റും ഇല്ലാതെ തന്നെ ആപ്പ് പ്രവര്‍ത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും വിവരങ്ങള്‍ ലഭ്യമാകും എന്നത് ആപ്പിനെ ഏറെ ജനപ്രിയമാക്കി. ഇതിനകം ഒരുകോടിയിലേറെ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ആണ് വേര്‍ ഈസ് മൈ ട്രെയിന്‍.

എസ്.പി.നിസാം, അരുണ്‍കുമാര്‍ നാഗരാജന്‍, ബാലസുബ്രഹ്മണ്യം രാജേന്ദ്രന്‍, മീനാക്ഷി സുന്ദരം എന്നിവരാണ് ആപ്പിന്റെ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍. ഗൂഗിള്‍ ആപ്പില്‍ തല്‍സമയ ട്രെയിന്‍ ലൊക്കേറ്റിങ് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ആപ്പ് ഏറ്റെടുത്തതെന്നാണ് സൂചന.

Latest