വിവാദങ്ങള്‍ റഫാല്‍ വിമാനങ്ങള്‍ നഷ്ടമാകാനിടയാക്കരുത്: വ്യോമസേന മേധാവി

Posted on: December 18, 2018 12:09 pm | Last updated: December 18, 2018 at 12:58 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റഫാല്‍ വിവാദം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ വിവാദങ്ങള്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നത് റദ്ദാക്കുന്നതിലേക്ക് നയിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യോമസേന മേധാവി കേന്ദ്ര പ്രതിരോധ മന്ത്രിക്ക കത്തയച്ചു. വ്യോമസേനയുടെ .യുദ്ധവ്യൂഹത്തിന്റെ കുറവ് ചൂണ്ടിക്കാട്ടിയാണ് ചീഫ് മാര്‍ഷല്‍ ബ്രിന്ദര്‍ സിങ് ധനോവ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരിക്കുന്നത്.

വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ പ്രതിരോധത്തിന് 42 യുദ്ധ വിമാന വ്യൂഹ വേണമെന്നിരിക്കെ വ്യോമസേനക്ക് 31 വ്യൂഹങ്ങള്‍ മാത്രമെയുള്ളുവെന്നും ഇതില്‍ നിന്ന് ചിലത് വരും മാസങ്ങളില്‍ കുറയുമെന്നും കത്തിലുണ്ട്. 36 യുദ്ധ വിമാനങ്ങള്‍ വ്യോമസേനക്ക് അത്യാവശ്യമാണ്.ഇവ അനുവദിക്കുന്നതിലെ കാലതാമസം സേനയുടെ ശേഷിയെ ബാധിക്കും. റഫാല്‍ വിമാനങ്ങളുടെ വില വിവരങ്ങള്‍ പുറത്തുവിടരുതെന്നും കത്തില്‍ പറയുന്നു.