Connect with us

National

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരമേറ്റു

Published

|

Last Updated

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഭോപാലിലെ ജംബൂരി മൈതാനത്തു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. 15 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ടാണ് കമല്‍നാഥ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത്.

ഇന്ന് രാവിലെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും ഉപ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരമേറ്റിരുന്നു. ഇവിടുത്തെ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ ഇന്നു വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. റായ്പ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.

 

Latest