Connect with us

International

കംബോഡിയയില്‍ മൂന്നു ടണ്ണിലധികം ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

കംബോഡിയ: ആഫ്രിക്കയിലെ കംബോഡിയയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3.2 ടണ്ണിലധികം ആനക്കൊമ്പ് കസ്റ്റംസ് അധികൃതര്‍ പിടികൂടി. മൊസാംബിക്കില്‍ നിന്ന് നോം പെന്‍ തുറമുഖത്തെത്തിയ കണ്ടെയ്‌നറില്‍ മാര്‍ബിള്‍ പാളികള്‍ക്കൊപ്പമാണ് 1026 ആനക്കൊമ്പുകള്‍ ഒളിപ്പിച്ചു വച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. യു എസ് എംബസിയില്‍ നിന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.

കഴിഞ്ഞ വര്‍ഷമെത്തിയ കണ്ടെയ്‌നര്‍ അവകാശികളാരും എത്താത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയായിരുന്നു.
ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും മറ്റുമുള്ള അനധികൃത ആനക്കൊമ്പു കടത്തു പാതയായി നോം പെന്‍ തുറമുഖം മാറിയിരിക്കുകയാണ്.