കൊച്ചിയില്‍ പട്ടാപ്പകല്‍ വെടിവെപ്പ്

Posted on: December 15, 2018 4:51 pm | Last updated: December 15, 2018 at 9:16 pm

കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിവയ്പ്. പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിന് നേര്‍ക്കാണ് വെടിപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിവെപ്പിന് പിന്നില്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബ്യൂട്ടിപാര്‍ലര്‍ ഉടമ്ക്ക് നേരത്തെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി.

വെടിയുതിര്‍ത്തവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. നടി ലീന മറിയ പോളിന്റേതാണ് ബ്യൂട്ടിപാര്‍ലര്‍. റെഡ് ചില്ലീസ്, ഹസ്ന്റ്‌സ് ഇന്‍ ഗോവ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ലീന. 2013 ചെന്നൈ കനറാ ബേങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയ കേസിലെ പ്രതിയാണ് ഇവര്‍.

കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളും ഇവര്‍ക്കെതിരെ ഉണ്ടായിരുന്നുവെന്നാണ് വിവരം.