കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ മരിച്ചു

Posted on: December 15, 2018 12:40 pm | Last updated: December 15, 2018 at 12:41 pm

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (55 ) അബുദാബി ഹംദാനിലെ താമസസ്ഥലത്ത് മരിച്ചു. കഴിഞ്ഞ ദിവസമാണ് ഉംറ നിര്‍വഹിച്ചു തിരിച്ചെത്തിയത്. അബുദാബി മിന മല്‍സ്യ മാര്‍ക്കറ്റില്‍ തൊഴിലാളിയായിരുന്നു.

കൊളവയല്‍ റഹ്മാനിയ മസ്ജിദിന് സമീപത്തെ കൊളവയല്‍ ഹൗസില്‍ ഫാത്തിമയാണ് ഭാര്യ. മക്കള്‍ : മുബീന, റുക്‌സാന, സുഹൈല്‍, സുബൈര്‍, ജാമാതാവ് റശീദ്. സഹോദരങ്ങള്‍ കരീം, മൊയ്തു, അഷ്‌റഫ്, സൈനബ, ശരീഫ് . അബുദാബി ശൈഖ് ഖലീഫ ആശപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഐ സി എഫ് അബുദാബിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.