Connect with us

Kerala

പികെ ശശിക്കെതിരായ യുവതിയുടെ പരാതി ബാഹ്യസമ്മര്‍ദത്താലെന്ന് ; അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത്. തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍വെച്ച് ശശി യുവതിയോട് മോശിമായി പെരുമാറിയെന്ന് കരുതാനാവില്ലെന്ന് പറയുന്ന റിപ്പോര്‍്ടില്‍ യുവതിക്കെതിരായ പരാമര്‍ശങ്ങളാണ് ഏറെയും. ബാഹ്യസമ്മര്‍ദത്താലാണ് ഡിവൈഎഫ്‌ഐ നേതാവായ യുവതി ശശിക്കെതിരെ പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശശി യുവതിയോട് പെരുമാറിയത് ദുരുദ്ദേശത്തോടെയല്ല. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാനാണ് യുവതിക്ക് നിര്‍ബന്ധമായി ശശി 5000 രൂപ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികത കാണാനാകില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്. ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ലെന്നും സ്വമേധയായാണ് യുവതി പരാതി നല്‍കിയതെന്ന് കരുതാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ശശിയെ പാര്‍ട്ടി ആറ് മാസത്തേക്ക സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.