കോണ്‍ഗ്രസ് വിജയിച്ച മൂന്നു സംസ്ഥാനങ്ങളിലും കാര്‍ഷിക കടം എഴുതിത്തള്ളും: രാഹുല്‍

Posted on: December 14, 2018 10:06 pm | Last updated: December 14, 2018 at 10:06 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിജയിച്ച ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എത്രയും വേഗത്തില്‍ എഴുതിത്തള്ളുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അധികാരം ലഭിച്ചാല്‍ പത്തു ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മൂന്നു സംസ്ഥാനങ്ങളിലെയും കോണ്‍. പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോത്തിനെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.