ശ്രീലങ്ക: രജപക്‌സെ നാളെ പ്രധാന മന്ത്രി സ്ഥാനമൊഴിയും

Posted on: December 14, 2018 9:47 pm | Last updated: December 15, 2018 at 10:10 am

കൊളംബോ: ശ്രീലങ്കയില്‍ പ്രധാന മന്ത്രി മഹിന്ദ രജപക്‌സെ നാളെ രാജിവെക്കും. രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയാണ് ട്വിറ്ററിലൂടെ ഈ വിവരമറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാനാകാതെ രജപക്‌സെക്കു പ്രധാന മന്ത്രി പദത്തില്‍ തുടരാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് തീരുമാനം. ഇതോടെ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കു വിരാമമായേക്കും.രാജ്യത്തിന്റെ സ്ഥിരത ഉറപ്പുവരുത്താനാണ് രജപക്‌സെയുടെ രാജിയെന്ന് നമല്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഒക്ടോ: 26ന് റനില്‍ വിക്രമ സിംഗെയെ പ്രധാന മന്ത്രി പദത്തില്‍ നിന്ന് നീക്കി തത്സ്ഥാനത്ത് രജപക്‌സെയെ അവരോധിച്ചത്.