ഹര്‍ത്താല്‍ നടത്തി ബിജെപി സ്വയം അപഹാസ്യരാകുന്നു: മുഖ്യമന്ത്രി

Posted on: December 14, 2018 10:53 am | Last updated: December 14, 2018 at 1:20 pm

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ നടത്തുന്ന ബിജെപി സ്വയം അപഹാസ്യരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ച വേണുഗോപാലന്‍ നായരുടെ മൊഴി മജിസ്‌ട്രേറ്റും ഡോക്ടറും രേഖപ്പെടുത്തിയതില്‍ ബജെപി പറയുന്നപോലെയുള്ള ഒരു പ്രശ്‌നവും ഇല്ല.

നാടിന്റെ പുരോഗതിയെക്കുറിച്ച് ബിജെപി കേന്ദ്ര നേത്യത്വത്തിന് വല്ല ധാരണയും ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടണം. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്ന് മരണമൊഴിയിലുണ്ടെന്നും മാധ്യമങ്ങളെക്കണ്ട മുഖ്യമന്ത്രി പറഞ്ഞു.