ബിജെപിക്ക് തടയിടാന്‍ കോണ്‍ഗ്രസിന് കരുത്തില്ല: ഉവൈസി

Posted on: December 12, 2018 3:22 pm | Last updated: December 12, 2018 at 3:22 pm

ഹൈദരാബാദ്: അടുത്ത ലോക്‌സഭാ തിരഞ്ഞെടപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിതര,ബിജെപിയിതര പാര്‍ട്ടികള്‍ക്കെ കഴിയുവെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബിജെപിക്ക് തടയിടാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലേറുമെന്ന് താന്‍ മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞിരുന്നു.തെലങ്കാന ജനത മനസ്സറിഞ്ഞ് ടിആര്‍എസിനെ പിന്തുണച്ചു. തന്റെ പ്രവര്‍ത്തന മണ്ഡല തെലങ്കാനയില്‍ മാത്രം ഒതുങ്ങില്ലെന്ന് ചന്ദ്രശേഖര റാവു തിരിച്ചറിയണം. പുതിയ കാഴ്ചപ്പാടും സാമ്പത്തിക നയവും രൂപീകരിക്കാന്‍ കോണ്‍ഗ്രസിതര ബജെപിയിതര പാര്‍ട്ടികളുടെ കൂട്ടായമ വേണം. അതിന് കെ ചന്ദ്രശേഖര റാവു മുന്നോട്ട് വരണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐഎംഎഐഎമ്മും ടിആര്‍എസും ചേര്‍ന്ന് 17 സീറ്റ് നേടുമെന്നും ഉവൈസി പറഞ്ഞു.