Connect with us

National

ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജയവും തോൽവിയും ജീവിതത്തിൻറെ ഭാഗം: പ്രധാനമന്ത്രി

Published

|

Last Updated

6ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയവും തോല്‍വിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇതുവരെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങളോട് നന്ദിയുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണമായാണ് ബിജെപി സര്‍ക്കാരുകള്‍ പ്രവർത്തിച്ചിരുന്നതെന്നും മോദി പറഞ്ഞു.

 

Latest