രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു; കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന് സൂചന

Posted on: December 11, 2018 9:06 am | Last updated: December 11, 2018 at 11:31 am

ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന് വ്യക്തമായ ഫലസൂചനകളാണ് പുറത്തുവരുന്നത്. ഇവിടെ കോണ്‍ഗ്രസ് 73 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 51 സീറ്റുകളില്‍ മാത്രമാണ് ലീഡി ചെയ്യുന്നത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിച്ചുവെന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.

വസുന്ധരരാജെ സിന്ധ്യ സര്‍ക്കാറിനെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അഭിപ്രായ സര്‍വെകളുണ്ടായിരുന്നു. നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന് നേട്ടമായത്. അഞ്ച് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായി.