ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

Posted on: December 10, 2018 6:27 pm | Last updated: December 11, 2018 at 12:08 am

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. 2019 സെപ്തം: വരെയായിരുന്നു ഊര്‍ജിത് പട്ടേലിന്റെ കാലാവധി.

റിസര്‍വ് ബേങ്കിന്റെ അധികാരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനോട് യോജിക്കാന്‍ പട്ടേല്‍ തയാറായിരുന്നില്ല. നോട്ട് നിരോധനം തന്റെ അറിവോടെയല്ല നടപ്പിലാക്കിയതെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിനിടെ, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചെറുകിട വ്യാപാരികള്‍ക്കു വന്‍ തുക വായ്പയായി നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാന്‍ ആര്‍ ബി ഐ തയാറായതുമില്ല. ഇത് സര്‍ക്കാരിന്റെ അപ്രിയത്തിന് ഇടയാക്കിയിരുന്നു.