ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ല; ആര്‍ക്കും ദര്‍ശനം നടത്താം: ഹൈക്കോടതി

Posted on: December 10, 2018 1:28 pm | Last updated: December 10, 2018 at 5:12 pm

കൊച്ചി: ശബരിമല ദര്‍ശനത്തിന് ഇപ്പോള്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് ഹൈക്കോടതി. ആര്‍ക്കും പോയിവരാവുന്ന സാഹചര്യമാണ് അവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. ശബരിമല ദര്‍ശനം തടഞ്ഞെന്ന ചാലക്കുടി സ്വദേശികളുടെ ഹരജി തീര്‍പ്പാക്കിയാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ശബരിമലയില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമാണെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതേ സമയം ശബരിമലയില്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഒരുക്കിയ സംവിധാനങ്ങളിലെ പോരായ്മകളും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമതി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.