രഹ്ന ഫാത്തിമയുടെ ജാമ്യ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

Posted on: December 10, 2018 12:21 pm | Last updated: December 10, 2018 at 12:21 pm

കൊച്ചി: ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

നവംബര്‍ 28നാണ് രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.