കലാ കിരീടം പാലക്കാടിന്, ഇനി കാസര്‍കോട്ട് കാണാം

Posted on: December 9, 2018 3:22 am | Last updated: December 10, 2018 at 11:05 am

ആലപ്പുഴ : 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനെ മൂന്നു പോയിന്റിന് പിന്നിലാക്കി കലാ കിരീടം കരിമ്പനയുടെ നാട്ടിലേക്ക്. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ പാലക്കാട് 930 പോയിന്റും
കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ 12 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോടിന് കിരീടം കൈവിടുന്നത്.
ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട മല്‍സരങ്ങളുടെ ഫലമെത്തിയതിനു ശേഷമാണ് പാലക്കാട് ജേതാക്കളായത്.
അവസാന നിമിഷം വരെ കടുത്ത മല്‍സരം കാഴ്ചവച്ച് കോഴിക്കോടും ഒപ്പമുണ്ടായിരുന്നു. അടുത്ത വര്‍ഷത്തെ സംസ്ഥാന
സ്‌കൂള്‍ കലോല്‍സവം കാസര്‍കോട് ജില്ലയിലാണ് നടത്തുക.

അവസാന  പോയിന്റ് നില
1 പാലക്കാട് 930
2 കോഴിക്കോട് 927
3 തൃശൂർ 903
4. കണ്ണൂർ 901
5. മലപ്പുറം 895
6 എറണാകുളം 886
7 . ആലപ്പുഴ 870
8 കൊല്ലം 862
9. തിരുവനന്തപുരം 858
10. കാസർകോട് 839
11. വയനാട് 834
12. കോട്ടയം 829
13. പത്തനംതിട്ട 770
14. ഇടുക്കി 706