വൈസനിയം ക്യൂ വേള്‍ഡ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഉദ്ഘാടനം ചെയ്തു

Posted on: December 9, 2018 9:04 pm | Last updated: December 26, 2018 at 4:37 pm

മലപ്പുറം: മഅദിന്‍ ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി ഇരുപതിനായിരം പേര്‍ക്ക് ഖുര്‍ആന്‍ പഠനം ഒരുക്കുന്ന ക്യൂ വേള്‍ഡ് സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീക്ക് ബുഖാരി കരുവന്‍തിരുത്തി പ്രാര്‍ത്ഥന നിര്‍വഹിച്ചു.

മഅദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, ഖാരിഅ് അസ്‌ലം സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുല്ല അമാനി പെരുമുഖം സംബന്ധിച്ചു. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഖുര്‍ആന്‍ പഠനം ഒരുക്കുന്ന ക്യൂ വേള്‍ഡ് സ്റ്റഡിയുടെ ആദ്യഘട്ടം സൂറത്തുല്‍ ഫാത്തിഹ ആയിരിക്കും. പണ്ഡിതന്മാര്‍ക്ക് പ്രത്യേകബാച്ചുകള്‍ ഉണ്ടായിരിക്കും. മഅദിന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ചേരുവാനും പുതിയ സെന്ററുകള്‍ ആരംഭിക്കുവാനും ബന്ധപ്പെടുക 9946062020,9947352006