ബിജെപി റാലി കടന്നപോയ സ്ഥലങ്ങള്‍ ഗംഗാജലത്താല്‍ ‘ശുദ്ധീകരിച്ച്’ തൃണമൂല്‍ കോണ്‍ഗ്രസ്

Posted on: December 9, 2018 6:58 pm | Last updated: December 9, 2018 at 9:51 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയില്‍ ബിജെപി റാലി നടന്ന സ്ഥലത്ത് ത്യണമൂല്‍ കോണ്‍ഗ്രസ് ചാണക വെള്ളവും ഗംഗാജലവും തളിച്ചു. ബിജെപി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയയിടത്ത് ശുദ്ധീകരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പങ്കജ് ഘോഷ് പറഞ്ഞു.

ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി 7,9,14 തിയ്യതികളിലായി രഥയാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇവയെല്ലാം കൊല്‍ക്കത്തിയില്‍ വന്‍ റാലിയായി അണിനിരക്കുമെന്നും റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി നടത്തുന്നത് രഥയാത്രയല്ല രാവണയാത്രയാണെന്നായിരുന്നു ഇതിനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജിയുടെ പ്രതികരണം. ബിജെപിയുടെ യാത്രകള്‍ കടന്നുപോകുന്നിടങ്ങളെല്ലാം ശുചീകരിക്കണമെന്നും മമത അണികളോട് ആഹ്വാനം ചെയ്തു. അതേ സമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് മമതക്കെന്ന് ബിജെപി പ്രതികരിച്ചു