കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: December 8, 2018 3:12 pm | Last updated: December 8, 2018 at 3:12 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരം തുടരുകയാണ്. പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. യുഡിഎഫ് തന്നെ സമരം നിര്‍ത്തട്ടെയെന്ന നിലപാടാണ് സര്‍ക്കാറിന്റേത്.