ദഫ്മുട്ടില്‍ വിജയമാവര്‍ത്തിച്ച് മണ്ണാര്‍ക്കാട് എംഇഎസ്

Posted on: December 8, 2018 3:08 pm | Last updated: December 8, 2018 at 3:08 pm

ആലപ്പുഴ: ദഫ്മുട്ട് മത്സരത്തില്‍ ഇത്തവണയും എ ഗ്രേഡ് സ്വന്തമാക്കി പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എംഇഎസ്എച്ച്എസ് വിദ്യാര്‍ഥികള്‍. തുടര്‍ച്ചയായ ഏഴാം തവണയാണ് ദഫ്മുട്ടില്‍ ഈ നേട്ടം ഇവര്‍ സ്വന്തമാക്കുന്നത്. മുഹമ്മദ് ഹാശിം കെ ടിയും സംഘവുമാണ് ഇത്തവണ സ്‌കൂളിനെ വിജയത്തിലെത്തിച്ചത്. അനസ് മണ്ണാര്‍ക്കാടാണ് ടീമിന്റെ പരിശീലകന്‍.