സര്‍ക്കാറിന് മുന്നറിയിപ്പ് ; സമദൂരം തിരുത്തേണ്ടിവരുമെന്ന് ലത്തീന്‍ സഭ

Posted on: December 8, 2018 1:14 pm | Last updated: December 8, 2018 at 9:22 pm

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ മുന്നറിയിപ്പുമായി ലത്തീന്‍ സഭ. സര്‍ക്കാര്‍ നന്മ ചെയ്താല്‍ പിന്തുണക്കുമെന്നും തിന്മ ചെയ്താല്‍ വിളിച്ചു പറയുമെന്നും ലത്തീന്‍ സഭ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സുസപാക്യം പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കായി സമഗ്രപദ്ധതിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ പ്രശ്‌നാധിഷ്ഠിത , മൂല്യാധിഷ്ഠിത സമദൂരമെന്ന നിലപാട് മാറ്റേണ്ടി വരും. ആരെയും കണ്ണടച്ച് പിന്തുണക്കില്ല. ഓഖി പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല. സാമ്പത്തിക സഹായവും പുനരധിവാസവുമാണെന്ന് സൂസപാക്യം പറഞ്ഞു.