ബ്രസീലില്‍ ബേങ്ക് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ വെടിവെപ്പ് ; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു

Posted on: December 8, 2018 11:12 am | Last updated: December 8, 2018 at 11:25 am

ബ്രസീലിയ: വടക്ക് കിഴക്കന്‍ ബ്രസീലില്‍ എടിഎം തകര്‍ക്കാനുള്ള ശ്രമത്തിനിടെ ബേങ്ക് കൊള്ളക്കാരും പോലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു.സിയാറ സംസ്ഥാനത്തിലെ മിലാജേഴ്‌സിലെ പ്രധാന നഗരത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ആറ് കൊള്ളക്കാരും ഉള്‍പ്പെടും.

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാനുള്ള ബേങ്ക് കൊള്ളക്കാരുടെ ശ്രമം പോലീസ് തടയവെയാണ് വെടിവെപ്പുണ്ടായത്. നഗരത്തിലെ രണ്ട് ബേങ്കുകളില്‍ കൊള്ള നടത്തും മുമ്പ് പ്രധാന റോഡുകള്‍ ബ്ലോക്ക് ചെയ്ത സംഘം ആറ് പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.