കാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അറബിക് മോണോ ആക്ട്

Posted on: December 7, 2018 9:43 pm | Last updated: December 7, 2018 at 9:43 pm
SHARE

ആലപ്പുഴ: അറബിക് കലോത്സവത്തിലെ മോണാആക്ട് മത്സരം കാലികമായ വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. നിപ്പ വൈറസ് ബാധ മുതല്‍ ഷഹിന്‍ വധക്കേസ് വരെ വേദിയില്‍ നിറഞ്ഞുനിന്നു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച നഴ്‌സ് ലിനിയുടെ കഥയാണ് കണ്ണൂര്‍ജില്ലയിലെ പെരിങ്ങത്തൂര്‍ എച്ച്എസ്എസിലെ പത്താം ക്ലാസുകാരന്‍ ഷബിന്‍ഷാ അവതരിപ്പിച്ചത്. ഷഹിന് മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചു.

പടിഞ്ഞാറ്റുമുറിയില്‍ പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ഷഹിന്റെ ദാരുണ അന്ത്യം വിവരിച്ച പള്ളിപ്പുറം വരദൂര്‍ എച് എസ് എസ് വിദ്യാര്‍ഥിനി ഫാത്തിമ സലിക്കക്കും മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചു. അറബിക് കഥാപ്രസംഗത്തിലും നാടകത്തിലും കൂടി മത്സരിക്കുന്ന സലീക്ക ഇത്തവണത്തെ ശാസ്ത്രമേളയിലും വിജയിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here