പ്രളയത്തെക്കുറിച്ച് പാടി; ഫാഇസിന് എ ഗ്രേഡ്

Posted on: December 7, 2018 8:37 pm | Last updated: December 7, 2018 at 8:37 pm

ആലപ്പുഴ: കേരളത്തെ ഭീതിയിലാഴ്ത്തിയ പ്രളയ ദുരന്തത്തെ അനാവരണം ചെയ്ത ഗാനമാലപിച്ച മുഹമ്മദ് ഫാഇസിന് എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം അറബിഗാന മത്സരത്തിലാണ് മുഹമ്മദ് ഫാഇസിന് പ്രളയദുരന്ത്തെക്കുറിച്ച് പാടിയത്. എടരിക്കോട് പികെഎംഎംഎച്ച് എസ് എസ് വിദ്യാര്‍ഥിയാണ് ഫാഇസ്.

എഎച്ച് മുടിക്കോട് രചിച്ച ഗാനമാണ് ഫാഇസ് അവതരിപ്പിച്ചത്. ഹനീഫ മുടിക്കോടും നാസര്‍ കക്കടാംപുറവുമാണ് പരിശീലകര്‍. കക്കടാംപുറം സ്വദേശി സലീം – സൈനബ ദമ്പതികളുടെ മകനാണ്.

റോഹിങ്ക്യൻ അഭയാർഥികളുടെ വേദനയെ കുറിച്ച് പാടിയ എടരിക്കോട് പി കെ എം എച്ച് എസ് എസിലെ എ‍ം നിസ്ബയും ഇതേ ഇനത്തിൽ എ ഗ്രേഡ് നേടി. അറബിക് പദ്യം ചൊല്ലൽ, സംഘഗാനം എന്നീ ഇനങ്ങളിലും നിസ്ബ മത്സരിക്കുന്നുണ്ട്. ചാനൽ റിയാലിറ്റി േഷാ താരം കൂടിയാണ് നിസ്ബ.