Connect with us

Kerala

പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം 3048 കോടി കൂടി അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ സഹായം. 3048 കോടിയുടെ സഹായധനമാണ് ഇത്തവണ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രിയെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

കേരളത്തില്‍ എത്തി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, ആഗസ്റ്റിലെ പ്രളയത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപയുടെ ആദ്യഘട്ടസഹായം അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് 3048 കോടി രൂപയുടെ സഹായം കൂടി അനുവദിച്ചത്.

5000 കോടി രൂപയുടെ സഹായമായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്.
പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് അടുത്തിടെ കത്തയച്ചിരുന്നു.

Latest