ശബരിമല സമരത്തിന് കുട്ടികളെ കവചമാക്കിയതായി ബാലാവകാശ കമ്മീഷന്‍ കണ്ടെത്തല്‍; നടപടിക്ക് നിര്‍ദേശം

Posted on: December 6, 2018 3:07 pm | Last updated: December 7, 2018 at 11:49 am

കൊച്ചി: ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ നടപടിക്കായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ കവചമാക്കിയതിന് നേത്യത്വം നല്‍കിയവര്‍ക്കെതിരേയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരേയും നടപടിയെടുക്കാനാണ് കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.