പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗം: നാല് പേര്‍കൂടി അറസ്റ്റില്‍

Posted on: December 6, 2018 2:17 pm | Last updated: December 6, 2018 at 6:28 pm

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ പത്താം കഌസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍കൂടി അറസ്റ്റില്‍. സജിന്‍, ശ്യാം, വൈശാഖ്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. അതേ സമയം കസ്റ്റഡിയിലുള്ള മറ്റ് മൂന്ന് പേരുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ്, ലോഡ്ജ് മാനേജര്‍ പവിത്രന്‍ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നവംബര്‍ 13നും 19നും ലോഡ്ജില്‍വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.