കല്‍ക്കരി പാടം അഴിമതി: ഗുപ്തക്കു മൂന്നു വര്‍ഷം തടവ്

Posted on: December 5, 2018 6:10 pm | Last updated: December 5, 2018 at 8:57 pm

ന്യൂഡല്‍ഹി: കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്ര. എച്ച് സി ഗുപ്തയെ പ്രത്യേക കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചു. ഉന്നതോദ്യാഗസ്ഥരായിരുന്ന കെ എസ് ക്രോഫ, കെ സി സംരിയ എന്നിവര്‍ക്കും ഇത്രയും വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. വികാഷ് മറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് എം ഡി. വികാസ് പട്‌നി, കമ്പനി പ്രതിനിധി ആനന്ദ് മല്ലിക് എന്നിവര്‍ നാലുവര്‍ഷത്തെ തടവ് അനുഭവിക്കണം. കമ്പനിയോട് ഒരുലക്ഷം രൂപ പിഴയടക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ചു പ്രതികള്‍ക്കും ഏഴു വര്‍ഷം വരെ തടവും വന്‍ തുക പിഴയും വിധിക്കണമെന്നാണ് സി ബി ഐ വാദിച്ചിരുന്നത്. നവം: 30നാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്,