ദൈവത്തെയോര്‍ത്ത് റബ്ബര്‍ ക്യഷിക്ക് സബ്‌സിഡി നല്‍കരുതെന്ന് നിയമസഭയില്‍ പി സി ജോര്‍ജ്  എംഎല്‍എ

Posted on: December 4, 2018 2:26 pm | Last updated: December 4, 2018 at 4:49 pm
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവില്‍നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു രൂപപോലും സബ്‌സിഡി നല്‍കരുതെന്ന് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ ക്യഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിസ്ഥിതി തകര്‍ക്കുന്ന റബ്ബര്‍ ക്യഷിയില്‍ ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളിയെ കബളിപ്പിച്ചതാണ്. അസം ഉള്‍പ്പെടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ ക്യഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പി സി ജോര്‍ജ് ചോദിച്ചു.റബ്ബറിനെക്കാള്‍ ലാഭകരമായ മറ്റ് ക്യഷികളുണ്ട്. അത് കൊണ്ട് ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍നിന്നും റബ്ബര്‍ ക്യഷിക്ക് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം. അതേ സമയം കേരള കോണ്‍ഗ്രസ് എംഎല്‍എ തന്നെ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ക്യഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇതിനോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here