പോക്‌സോ കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ അക്രമിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

Posted on: December 4, 2018 11:52 am | Last updated: December 4, 2018 at 2:08 pm

തിരുവനന്തപുരം:

പോക്‌സോ കേസിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പള്ളിക്കല്‍ പുലിയൂര്‍കോണം സ്വദേശികളായ റിയാസ്(27), നിഹാസ്(30) എന്നിവരാണ് അറസ്റ്റിലാത്.

പതിനാറ്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അല്‍ അമീനെ പിടികൂടാനായി കിളികൊല്ലൂരിലെത്തിയ കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സംഘത്തെയാണ് പ്രതികള്‍ അക്രമിച്ചത്. അല്‍ അമീനെ പോലീസ് പിന്നീട് പിടികൂടി. കിളികൊല്ലൂര്‍ എസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിഹാസും റിയാസും പിടിയിലായത്. പോലീസിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു, ഔദ്യോഗിക ക്യത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നി കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.