യുപിയില്‍ പശു കശാപ്പിനെതിരെ പ്രതിഷേധം ; സംഘര്‍ഷത്തില്‍ രണ്ട് മരണം

Posted on: December 3, 2018 6:40 pm | Last updated: December 3, 2018 at 7:42 pm

ലക്‌നൗ: യുപിയില്‍ പശു കശാപ്പിനെതിരായ സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.യുപിയിലെ ബുലന്ദ്ശഹറിലാണ് സംഭവം.

ഗ്രാമത്തില്‍ പശുക്കളെ കശാപ്പു ചെയ്യുന്നത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ പോലീസ് അന്വേഷണത്തിന് ഗ്രാമത്തിലെത്തിയിരുന്നു. പശുക്കളെ കശാപ്പ് ചെയ്യുന്നതില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ പോലീസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്ടായ സംഘര്‍ഷത്തിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.