Connect with us

National

750 കിലോ ഉള്ളിക്കു കിട്ടിയത് 1064 രൂപ മാത്രം; തുക പ്രധാന മന്ത്രിക്ക് അയച്ചുനല്‍കി കര്‍ഷകന്റെ പ്രതിഷേധം

Published

|

Last Updated

നാസിക്: കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കുറഞ്ഞതില്‍ പ്രകോപിതനായ കര്‍ഷകന്‍ പ്രതിഷേധം പ്രകടിപ്പിച്ചത് വേറിട്ട രീതിയില്‍. 750 കിലോ ഉള്ളി വിറ്റപ്പോള്‍ ആകെ കിട്ടിയ 1064 രൂപ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്താണ് സഞ്ജയ് സത്തേ എന്ന കര്‍ഷകന്‍ പ്രതിഷേധിച്ചത്.

2010ല്‍ കേന്ദ്ര കൃഷി മന്ത്രാലയം മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തവരില്‍ ഒരാളും അന്ന് യു എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോടു നേരിട്ടു സംസാരിക്കാന്‍ അവസരം ലഭിച്ചയാളുമണ് സത്തേ.

മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ സത്തേയോട് മൊത്ത വ്യാപാര വിപണിയിലെ വ്യാപാരികള്‍ ഒരു കിലോ ഉള്ളിക്കു വില പറഞ്ഞത് ഒരു രൂപ മാത്രമാണ്. ഏറെ നേരത്തെ വിലപേശലിനൊടുവില്‍ 40 പൈസ കൂടി കൂട്ടി നല്‍കാമെന്നായി. ഇങ്ങനെ 750 കിലോ ഉള്ളിക്കു കിട്ടിയ 1064 രൂപയാണ് മണിയോര്‍ഡറിന് 54 രൂപ കൂടി മുടക്കി സത്തേ പ്രധാന മന്ത്രിക്കയച്ചു കൊടുത്തത്. ഭരണകര്‍ത്താക്കളാണ് കിലോ ഉള്ളിക്ക് ഇത്രയും കുറഞ്ഞ വില ലഭിക്കുന്ന അവസ്ഥക്ക് ഉത്തരവാദികളെന്ന് സത്തേ പറഞ്ഞു. കര്‍ഷകരോടുള്ള സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്.