വോട്ടു നല്‍കിയാല്‍ ഹൈദരാബാദിന്റെ പേരും മാറ്റിത്തരാമെന്ന് യോഗി ആദിത്യനാഥ്

Posted on: December 3, 2018 11:49 am | Last updated: December 3, 2018 at 1:50 pm

ഹൈദരാബാദ്: തെലുങ്കാനയില്‍ കടുത്ത വര്‍ഗീയ പ്രചാരണത്തിലൂടെ വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാന്‍ ബി ജെ പി ശ്രമം. ബി ജെ പിയെ അധികാരത്തിലേറ്റിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റിത്തരാമെന്നാണ് ഏറ്റവും പുതിയ വാഗ്ദാനമായി യോഗി ആദിത്യനാഥ് മുന്നോട്ടു വച്ചത്.

രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിലെല്ലാം ഹൈദരാബാദിനു ബന്ധമുണ്ട്. മുസ്‌ലിം പ്രീണനമാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു വഴിവെക്കുന്നതെന്നും ബി ജെ പി അധികാരത്തില്‍ വന്നാല്‍ മാത്രമെ ഹൈദരാബാദിലെ ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂവെന്നും ആദിത്യനാഥ് പറഞ്ഞു. രാമരാജ്യമെന്ന ദൗത്യത്തില്‍ തെലുങ്കാനയും പങ്കാളിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.